KeralaLatest News

ഐക്യരാഷ്ട്ര സഭയുടെ ഉന്നത പുരസ്‌ക്കാരം കേരളത്തിലെ ഈ വിമാനത്താവളത്തിന്

കൊച്ചി: ഐക്യരാഷ്ട്ര സഭയുടെ ഉന്നത പുരസ്‌ക്കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌ക്കാരമായ ‘ ചാമ്പ്യന്‍ ഓഫ് എര്‍ത്തിന് ‘ അര്‍ഹത നേടിയിരിക്കുകയാണ് ഈ വിമാനത്താവളം. ലോകത്തെ മറ്റ് എല്ലാ വിമാനത്താവളങ്ങളെയും പിന്നിലാക്കിയാണ് ഈ അംഗീകാരം കരസ്ഥമാക്കിയത്.

പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമെന്ന ബഹുമതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനാണ്. ഈ നൂതന ആശയം പ്രാവര്‍ത്തികമാക്കിയതിനാണ് സിയാലിനെ തേടി ഐക്യരാഷ്ട്രസഭയുടെ ബഹുമതി എത്തിയത്.

സെപ്റ്റംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ സിയാല്‍ ലോകത്തിലെ ഏറ്റവും വിശിഷ്ടമായ പരിസ്ഥിതി പുരസ്‌ക്കാരം ഏറ്റുവാങ്ങും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button