തിരുവനന്തപുരം: രഞ്ജിട്രോഫി പുതിയ സീസണ് മുന്നോടിയായി കേരള ക്രിക്കറ്റ് ടീമിനകത്ത് പൊട്ടിത്തെറി. നിലവിലെ ക്യാപ്റ്റനായ സച്ചിൻ ബേബിയെ മാറ്റണമെന്നാവശ്യപ്പെട്ട് മറ്റ് താരങ്ങള്‍ കത്ത് നല്കി.സച്ചിന് ബേബി സ്വാര്‍ഥനും അഹങ്കാരിയുമാണെന്നാണ് താരങ്ങള്‍ പറയുന്നത്. ക്യാപ്റ്റനെ മാറ്റണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന് കൈമാറിയ കത്തില്‍ ടീമിലെ പതിമൂന്ന് താരങ്ങളാണ് ഒപ്പിട്ടിരിക്കുന്നത്. ഏകാധിപതിയെ പോലെയാണ് സച്ചിൻ ബേബി പെരുമാറുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു.
Also Read: റൊണാള്‍ഡോയുടെ നികുതി വെട്ടിപ്പ് കേസിൽ നിർണായക തീരുമാനവുമായി സ്പാനിഷ് ട്രഷറി
കെ സി എ സെക്രട്ടറിക്ക് കൈമാറിയ കത്തില്‍ രോഹന് പ്രേം, സന്ദീപ് വാര്യര്‍, സഞ്ജു സാംസണ്, സല്മാന് നിസാര്‍, സിജോ മോന്, അഭിഷേക് മോഹന്‍, കെ സി അക്ഷയ്, കെ എം ആസിഫ്, ഫാബിദ് ഫാറൂഖ്, വി എ ജഗദീഷ്, മൊഹമ്മദ് അസ്ഹറുദ്ദീന്, എം ഡി നിധീഷ്, വി ജി റൈഫി എന്നിവർ ഒപ്പുവെച്ചിട്ടുണ്ട്.
Post Your Comments