മാഡ്രിഡ്: ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസ് ഒടുവിൽ ഒത്തുതീർപ്പ്. 18.8 മില്യണ്‍ യൂറോ പിഴയടയ്ക്കുന്നതിന് തയ്യാറായതായി കാണിച്ച് റൊണാള്‍ഡോയും പബ്ലിക് പ്രോസിക്യൂട്ടറും തമ്മിലുള്ള ഒത്തുതീർപ്പ് ധാരണ സ്പാനിഷ് ട്രഷറി അംഗീകരിച്ചതോടെയാണ് ഏറെനാൾ നീണ്ട നിന്ന നിയമപോരാട്ടത്തിനും വിവാദങ്ങൾക്കും അന്ത്യമാകുന്നത്.
Also Read: ലോകകപ്പ് സ്വപ്നങ്ങൾക്ക് തിരിച്ചടിയായി രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി
രണ്ടു വര്‍ഷം വരെ തടവു കിട്ടാമായിരുന്ന കുറ്റമായിരുന്നു റൊണാൾഡോയ്ക്ക് എതിരെ ചുമത്തിയിരുന്നത്. 2011 മുതല്‍ 2014 വരെ പിക്ച്ചര്‍ റൈറ്റസിലൂടെ നേടിയ വരുമാനത്തിന്റെ നികുതി വെട്ടിച്ചുവെന്നതായിരുന്നു പോര്‍ച്ചുഗല്‍ താരത്തിനെതിരെയുള്ള കുറ്റാരോപണം.
Post Your Comments