സുപ്രധാന നേട്ടം കൈവരിച്ച് യൂട്യൂബ്. പ്രതിമാസ ഉപയോക്താക്കളുടെ എണ്ണത്തിൽ 190 കോടിയുടെ വർദ്ധനവാണ് സ്വന്തമാക്കിയത്. ആഗോളതലത്തില്‍ പ്രതിദിന ഉപയോക്താക്കള്‍ ടെലിവിഷന്‍ സ്ക്രീനുകള്‍ വഴി 1.8 കോടി മണിക്കൂറുകളാണ് വീഡിയോ കാണുന്നത്. 2017 ലെ ആദ്യ പകുതിയില്‍ ട്വിറ്റര്‍ വഴിയുള്ള യൂട്യൂബിന്റെ വീഡിയോ സ്ട്രീമിങിന് 30 ശതമാനം വളര്‍ച്ചയുണ്ടായതായും റിപ്പോർട്ട്.
യൂട്യൂബ് തങ്ങളുടെ ഡാഷ്ബോര്‍ഡ് പരിഷ്കരിച്ചതും യഥാര്‍ത്ഥ ഉള്ളടക്കങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കാന്‍ തീരുമാനിച്ചതും പ്രമുഖ ചാനലുകളുടെ സബ്സ്ക്രിപ്ഷനുകളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനവുണ്ടായെന്നും ലൈക്കുകള്‍, ഷെയറുകള്‍ പോലുള്ള ഉപയോക്താക്കളുടെ ഇടപെടലുകളിലും വര്‍ധനവുണ്ടായിട്ടുണ്ടെന്നും യൂട്യൂബ് അറിയിച്ചു.
Also read : വഴിയില്‍ കിടന്ന് കിട്ടിയ പെര്‍ഫ്യൂം യുവാവ് കാമുകിക്ക് സമ്മാനമായി നൽകി: പിന്നീട് നടന്നത് വൻ ദുരന്തം
Post Your Comments