ന്യൂയോര്‍ക്ക്: വിവേചനത്തിന്റെ ഇരയാണ് താനെന്ന് തുറന്നടിച്ച് അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ്. ഒരു മാസത്തിനിടെ നിരവധി തവണ ഉത്തേജകമരുന്ന് പരിശോധനയ്ക്കു വിധേയയാകേണ്ടിവന്നതോടെയാണ് സെറീന ഇക്കാര്യം വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയായിരുന്നു സെറീനയുടെ പ്രതികരണം.
Read also:ദുബായ് എയർപോർട്ട് വഴി മയക്കുമരുന്ന് കടത്തൽ; പ്രതിക്ക് 10 വർഷം തടവ്
എല്ലാ താരങ്ങളെക്കാളും ഏറ്റവും കൂടുതല്‍ തവണ താന്‍ പരിശോധനയ്ക്കു വിധേയയായതായി സെറീന പറഞ്ഞു.അമേരിക്കന്‍ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി (യുഎസ്എഡിഎ) ഈ വര്‍ഷം സെറീനയെ അഞ്ച് തവണയാണ് പരിശോധിച്ചത്. ഒരു തവണ നിശ്ചയിച്ച സമയത്തിനും വൈകിയാണ് പരിശോധക സംഘം സെറീനയുടെ വീട്ടിലെത്തിയത്. ആ സമയം താരം വീട്ടിലുണ്ടായിരുന്നില്ല. ഇത്തരത്തില്‍ മൂന്നു തവണ പരിശോധന നടക്കാതെവന്നാല്‍ അതും ഡോപിംഗ് വൈലേഷനായി പരിഗണക്കപ്പെടും.
Post Your Comments