തിരുവനന്തപുരം: ഒരു ദിവസം കൊണ്ട് താരമായിരിക്കുകയാണ് ഹനാന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിനി. കോളേജിലെ പഠിത്തത്തിനൊപ്പം മത്സ്യക്കച്ചവടം നടത്തി കുടുംബം പുലര്‍ത്തുകയാണ് ഹനാന്‍. വാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെ ഹനാന്റെ ചികിത്സ, വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കാന്‍ നിരവധി പേര്‍ മുന്നോട്ട് വന്നു. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയില്‍ അവസരം നല്‍കാമെന്ന് സംവിധായകന്‍ അരുണ്‍ഗോപിയും ഫേസ്ബുക്കിലൂടെ അറിയിച്ചു.
READ ALSO: ഹനാന്‍ പറയുന്നതെല്ലാം പച്ചക്കള്ളം, പൊളിച്ചടുക്കി യുവാവ്(വീഡിയോ)
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ മറ്റ് ചില കഥകള്‍ കൂടി ഉരുത്തിരിയാന്‍ തുടങ്ങി. ഹനാന്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണമാണ് ഇത്തരം സംശയത്തിന് കാരണമായത്. അരുണ്‍ഗോപിയുടെ ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച നാടകമാണ് പെണ്‍കുട്ടിയുടെ മീന്‍വില്‍പനയെന്നും മൂന്ന് ദിവസങ്ങള്‍ക്ക് മുമ്ബാണ് തമ്മനത്ത് ഹനാന്‍ വില്‍പന തുടങ്ങിയതെന്നും ആരോപണം ഉയര്‍ന്നു. ഇത് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി. എന്നാല്‍ വാര്‍ത്തക്ക് പിന്നിലെ സത്യം ഇതാണ്.
READ ALSO: യൂണീഫോമില്‍ മീന്‍ വിറ്റ ഹനാന്‍ സിനിമയിലേക്ക്
ലേഖകന് പറയാനുള്ളത്
വാര്‍ത്തയിലുള്ളതെല്ലാം സത്യമാണ്. മറ്റ് ചിലരുമായി ചേര്‍ന്ന് പങ്ക് കച്ചവടം നടത്തിയിരുന്ന പെണ്‍കുട്ടി മൂന്ന് ദിവസം മുമ്ബാണ് തമ്മനത്ത് ഒറ്റയ്ക്ക് കച്ചവടം തുടങ്ങിയത്. മുമ്പ് അവതാരകയായും റേഡിയോ പരിപാടികളിലും പങ്കെടുത്തിട്ടുള്ള കുട്ടി മാധ്യമങ്ങളെ കണ്ടപ്പോള്‍ അതിസാമര്‍ത്ഥ്യം കാട്ടിയത് ചിലര്‍ മുതലെടുത്തു. തന്റെ വാര്‍ത്തയില്‍ ഒരിടത്തും പെണ്‍കുട്ടി പട്ടിണിയിലാണെന്നോ ഭക്ഷണം കഴിക്കാന്‍ ഗതിയില്ലെന്നോ പറഞ്ഞിട്ടില്ല. തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ മോഹന്‍ലാലുമായി നില്‍ക്കുന്ന ചിത്രം കണ്ട് തെറ്റിദ്ധരിച്ചവരാണ് ഇപ്പോഴത്തെ പ്രചാരണത്തിന് പിന്നിലെന്നും ലേഖകന്‍ വ്യക്തമാക്കി.
അരുണ്‍ ഗോപിക്ക് പറയാനുള്ളത്
തന്റെ സിനിമയുടെ പ്രചാരണാര്‍ത്ഥമാണ് ഹനാന്റെ മീന്‍വില്‍ക്കല്‍ നാടകം നടന്നതെന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് സംവിധായകന്‍ അരുണ്‍ ഗോപിയും വ്യക്തമാക്കി. പ്രണവ് മോഹന്‍ലാലിനെപ്പോലെ ഒരാളുടെ ചിത്രത്തിന് ഇത്ര വില കുറഞ്ഞ പ്രചാരണ തന്ത്രം ആവശ്യമുണ്ടെന്ന് സാമാന്യയുക്തിയുള്ളവര്‍ക്ക് തോന്നില്ല. വാര്‍ത്തകള്‍ വഴിയാണ് താന്‍ ഹനാനെക്കുറിച്ച് അറിഞ്ഞത്. കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങാകുമെന്ന് കരുതിയാണ് സിനിമയില്‍ അവസരം നല്‍കാമെന്ന് ഏറ്റത്. എന്നാല്‍ ഇതിനെ പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പ്രചരിപ്പിക്കുന്നതില്‍ ദുഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments