Latest NewsKerala

ഒരുവർഷം തികയ്ക്കുന്നതിന് മുമ്പ് രാഷ്‌ട്രപതിക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

പദവിയിൽ എത്തിയിട്ട് ഒരുവർഷം തികയ്ക്കുന്നതിന് മുമ്പ് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനെ ഉയർത്തികൊണ്ടുവരാനുള്ള രാഷ്ട്രപതിയുടെ ശ്രമങ്ങളെ അഭിനന്ദിച്ചാണ് പ്രധാനമന്ത്രി ട്വിറ്ററിൽ ആശംസകൾ കുറിച്ചത്.

1977 ൽ ജനതാപാർട്ടിയുടെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പ്രൈവറ്റ് സെക്രട്ടറിയായഇദ്ദേഹം. പിന്നീട് ദ്വയാംഗത്വ പ്രശ്നം വന്ന് ഭാരതീയ ജനതാപാർട്ടി ഉണ്ടായപ്പോൾ ബിജെപിയിൽചേർന്നു.സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി നടത്തിയ പ്രവർത്തനം കണ്ടറിഞ്ഞ പാർട്ടി പാർലമെന്ററി രംഗത്തേക്ക് നിയോഗിച്ചു.

Read also:ചെറിയ പത്രത്തിലെ വലിയ കറികൾ; ഹിറ്റായ വീഡിയോയ്ക്ക് പിന്നിൽ ദമ്പതികൾ

രണ്ടു തവണ  ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭയിലെത്തിയ ഇദ്ദേഹം 1994 മുതൽ 2006 വരെ രാജ്യസഭ എം.പി.യായി സേവനമനുഷ്ടിച്ചു.2015 ൽ ബീഹാറിന്റെ ഗവർണറായി ചുമതലയേറ്റു 2017 ജൂലൈ 25 നാണ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്‌തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button