KeralaLatest News

അഭിമന്യു കൊലപാതകം; ഒരു പ്രതി കൂടി കീഴടങ്ങി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതികൂടി കീഴടങ്ങി. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ഫസലുദ്ദീനാണ് കീഴടങ്ങിയത്. എറണാകുളം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്പാകെയാണ് ഇയാള്‍ കിഴടങ്ങിയത്. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊലയാളി സംഘത്തിലുണ്ടായിരുന്ന ക്യാമ്പസ് ഫ്രണ്ട് സെക്രട്ടറി മുഹമ്മദ് റിഫ് പോലീസിന്റെ പിടിയിലായിരുന്നു.

നിയമവിദ്യാര്‍ഥിയാണ് പിടിയിലായ തലശേരി സ്വദേശിയായ റിഫ. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയാണ് മുഹമ്മദ് റിഫ. കൊലയാളി സംഘാംഗത്തില്‍ ഉള്‍പ്പെട്ടയാളാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെയും പിടികൂടിയിട്ടുണ്ട്. ഇതോടെ അന്വേഷണസംഘത്തിന്റെ പിടിയിലായവരുടെ എണ്ണം പതിനഞ്ചായി.

Also Read : അഭിമന്യു കൊലക്കേസ്; ഒരു പ്രതി കൂടി പിടിയില്‍

കൊലയാളി സംഘത്തില്‍പ്പെട്ട പള്ളുരുത്തി സ്വദേശി സനീഷിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ട്രേഡ് യൂണിയന്‍ നേതാവാണ് സനീഷ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഖ്യപ്രതിയും ക്യാമ്ബസ് ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ ജെ ഐ മുഹമ്മദ്, ആദില്‍ എന്നിവരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികളായ അനൂപ്, നാസര്‍ എന്നിവരും കസ്റ്റഡിയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button