ലണ്ടൻ: വനിത ഹോക്കി ലോകകപ്പില്‍ രണ്ടാം മത്സരത്തിൽ അയര്‍ലണ്ടിനോട് പരാജയപ്പെട്ട് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ അയർലണ്ടിനോട് പരാജയപ്പെട്ടത്. ഇതോടെ അയര്‍ലണ്ട് ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി. ഈ ജയത്തോടു കൂടി പൂള് ബി ചാമ്പ്യന്മാരായി അയര്‍ലാന്‍ഡ് വനിത ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
Also Read: പരിശീലകനാകാൻ നിശീനോയ്ക്ക് പകരക്കാരനെ കണ്ടെത്തി ജപ്പാന്
അന്ന ഓ’ഫ്ളാനഗന് ആണ് അയര്ലാന്ഡിന്െറ വിജയ ഗോള്‍ നേടിയത്. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ അയര്‍ലാന്‍ഡ് ലീഡ് നേടി. എന്നാൽ ക്വാര്‍ട്ടര്‍ ഫൈനലിൽ സ്ഥാനം ഉറപ്പിക്കാന്‍ യുഎസിനെതിരെ ജൂലൈ 29 നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.
Post Your Comments