ഇസ്ലാമാബാദ് : ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഇമ്രാന്‍ ഖാന്‍. ഇന്ത്യയുമായുള്ള പ്രശ്‍നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാം. കശ്മീർ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായ വ്യത്യാസമുള്ളത്. ഇന്ത്യയുമായി നല്ല വാണിജ്യ ബന്ധമാണു പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത് ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെ വില്ലനായി ചിത്രീകരിച്ചെന്നും, സമാധാനത്തിനായി ഇന്ത്യ ഒരു ചുവട് വെച്ചാൽ താൻ രണ്ടു ചുവട് വെക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
അതേസമയം : തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം സൈന്യത്തിന് നന്ദി അറിയിച്ച് ഇമ്രാൻ ഖാൻ രംഗത്തെത്തി. 22 വര്‍ഷത്തെ പോരാട്ടത്തിന്‍റെ വിജയമാണിത്. വിദ്യാഭ്യാസത്തിനായിരിക്കും കൂടുതൽ പ്രാധാന്യം നൽകുക. അഴിമതി ക്യാൻസർ പോലെ പടർന്നു പിടിക്കുകയായിരുന്നു. പാവങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരാകും വരാന്‍ പോകുന്നത്. ജിന്നയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കും. പാക്കിസ്ഥാനില്‍ ജനാധിപത്യം ശക്തിപ്പെട്ടെന്നും ഇത് പുതുയുഗപ്പിറവിയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
Also read : 22 വര്‍ഷത്തെ പോരാട്ടത്തിന്‍റെ വിജയമാണിതെന്നു ഇമ്രാൻ ഖാൻ
Post Your Comments