തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃത സ്വര്‍ണാഭരണങ്ങളുമായി വിമുക്ത ഭടന് പിടിയില്‍. എറണാകുളം ആലുവ കറുകുറ്റി കാളപറന്പില് വീട്ടില്‍ പത്രോസിന്റെ മകന് സെബി(49)യാണ് അരക്കോടിയിലേറെ വിലയുള്ള സ്വര്‍ണാഭരണങ്ങളുമായി പുലര്‍ച്ചെ ഏഴ് മണിയോടെ പിടിയിലായത്. നെയ്യാറ്റിന്‍കര എക്സൈസ് സംഘമാണ് സെബിയെ പിടികൂടിയത്.
Also Read : മദ്യപാന ഗ്രൂപ്പിന്റെ മറവിൽ അനധികൃത സാമ്പത്തിക ഇടപാടെന്ന് എക്സൈസ്
നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷനു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘത്തെ കണ്ട് വാഹനം വെട്ടിച്ചു കടക്കാന്‍ ശ്രമിച്ച ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് രണ്ടു കിലോയോളം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. ചാദ്യം ചെയ്യലില്‍ മതിയായ രേഖയോ ബില്ലോ ഇയാളില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.
നികുതി വെട്ടിച്ച് അനധികൃതമായി തലസ്ഥാനത്തെ ജുവലറികളിലേയ്ക്ക് വില്പനയ്ക്കായി കൊണ്ടുവന്ന സ്വര്‍ണമാണിതെന്നാണ് സംശയിക്കുന്നത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷം ആദായനികുതി വകുപ്പിന് കൈമാറും. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.
Post Your Comments