Latest NewsIndia

ആംബുലൻസ് ലഭിച്ചില്ല; മുട്ടറ്റം വെള്ളത്തികൂടെ ഗർഭിണിയെ തോളിലേറ്റി ആശുപത്രിയിൽ എത്തിച്ച് ബന്ധുക്കൾ

തിക്കാംഗഡ്: പ്രസവ വേദനകൊണ്ട് പുളഞ്ഞ യുവതിയെ കൊണ്ടുപോകാൻ ആംബുലൻസ് ലഭിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ തോളിലേറ്റി ആശുപത്രിയിൽ എത്തിച്ചു. മധ്യപ്രദേശിലെ തിക്കാംഗഡിലാണ് സംഭവം.108 ആംബുലൻസിന്റെ സേവനം ലഭിക്കാതിരുന്നതിനെ തുടർന്നാണ് ബന്ധുക്കൾ ഈ തീരുമാനം എടുത്തത്. 108 ആംബുലൻസ് സേവനം ലഭിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ വിരമറിയിച്ചെങ്കിലും സ്ഥലത്ത് വെള്ളപ്പൊക്കമായതിനാൽ ആംബുലൻസിന് എത്താൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തുടന്ന് യുവതിയെ കട്ടിലോടെ തോളിലേറ്റി ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ALSO READ: ആംബുലൻസ് ലഭിച്ചില്ല; അമ്മയുടെ മൃതദേഹം മകൻ ആശുപത്രിയിൽ എത്തിച്ച് മോട്ടോർസൈക്കിളിൽ

ചെകിത്സാ സൗകര്യം ഇല്ലാത്തതിനാൽ രോഗികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഇവിടെ പതിവാണ്. രണ്ടാഴ്ചയ്ക്ക് മുൻപാണ് പാമ്പുകടിയേറ്റ് മരിച്ച അമ്മയുടെ മൃതദേഹം ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് മോട്ടോർ സൈക്കിളിൽ മൃതദേഹം ആശുപത്രിയിൽ എത്തിച്ചത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button