കാഞ്ഞിരപ്പള്ളി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ എത്തിയ യുവതി ഉപേക്ഷിച്ച് യുവാവ് മുങ്ങി. ഫേസ്ബുക്ക് പ്രോഫൈല്‍ ചിത്രത്തില്‍ കണ്ട സൗന്ദര്യം യുവതിക്കില്ലെന്ന് കണ്ടതോടെയാണ് മുണ്ടക്കയം സ്വദേശിയായ യുവാവ് പെണ്‍കുട്ടിക്ക് ഉച്ചഭക്ഷണം വാങ്ങി നല്കിയ ശേഷം ബസ് സ്റ്റാന്റില്‍ ഒറ്റയ്ക്കാക്കി മുങ്ങിയത്. ഫേസ്ബുക്ക് പ്രണയത്തിനൊടുവില്‍ ഇന്നലെ കാഞ്ഞിരപ്പള്ളി വിവാഹം കഴിക്കാനായി ബസ് സ്റ്റാന്റിലെത്താന്‍ മുണ്ടക്കയം സ്വദേശിയായ യുവാവ് ആവശ്യപ്പെടുകയായിരുന്നു.
ഇതനുസരിച്ച് ബസ് സ്റ്റാന്‍ഡിലെത്തിയ യുവതിയെ കണ്ടുമുട്ടിയ യുവാവ് ഹോട്ടലില്‍ കയറ്റി ഭക്ഷണവും വാങ്ങി കൊടുത്തു. അതിനു ശേഷം യുവതിയെ ബസ്സ്റ്റാൻഡിൽ നിര്‍ത്തി ഉടന്‍ വരാമെന്ന് പറഞ്ഞ് യുവാവ് മുങ്ങി. യുവതി കുറെ സമയം കാത്തു നിന്നുവെങ്കിലും യുവാവ് എത്തിയില്ല. ഫോണ്‍ വിളിച്ചിട്ട് എടുത്തതുമില്ല. സ്റ്റാന്റില്‍ കരഞ്ഞുകൊണ്ടു നില്ക്കുന്ന യുവതിയെ കണ്ട വ്യാപാരികള്‍ വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്ത് അറിഞ്ഞത്.
തുടര്‍ന്നു വ്യാപാരികളുടെ സഹായത്തോടെ ഫോണ്‍ വിളിച്ചപ്പോള്‍ യുവാവ് ഫോണ്‍ എടുത്തു. താനിപ്പോള്‍ മുണ്ടക്കയത്താണെന്നും യുവതിയോട് തിരികെ എറണാകുളത്തിന് പോകാനും യുവാവ് നിര്‍ദ്ദേശിച്ചു. ഇതോടെ യുവതി എറണാകുളത്തേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്.
Post Your Comments