Latest NewsInternational

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കു മുന്‍തൂക്കം; ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കു മുമ്പേ പാക്കിസ്ഥാനില്‍ ആഘോഷങ്ങള്‍ക്ക് ആരംഭം

കറാച്ചി: പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് കഴിയവേ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകാനാണ് സാധ്യത. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീക് ഇന്‍സാഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 65 സീറ്റുമായി നവാസ് ഷെരീഫിന്റെ പിഎംഎല്‍ പാര്‍ട്ടി രണ്ടാമതാണ്. ബിലാവല്‍ ഭൂട്ടോയുടെ പിപിപി 43 സീറ്റുമായി മൂന്നാമതാണ്. ഫലത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ മുസ്ലീംലീഗ് ആഹ്വാനം ചെയ്തു. അതേസമയം ഔദ്യോഗിക ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്.

എന്നാല്‍ ഒരുപക്ഷം ആളുകള്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരമായ ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) മുന്നില്‍. ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്‌നവാസ് (പിഎംഎല്‍-എന്‍) ആണ് രണ്ടാമതുള്ളത്.

Also Read : നവാസ് ഷെരീഫ് നടപ്പിലാക്കുന്നത് മോദിയുടെ അജന്‍ഡ-ഇമ്രാന്‍ ഖാന്‍

മുന്‍പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നയിക്കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി)യും മുത്താഹിദ മജ്ലിസെ അമല്‍ (എംഎംഎ)ഉം ഭേദപ്പെട്ട് പ്രകടനം കാഴ്ച വയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്വതന്ത്രര്‍ 20 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. ത്രിശങ്കു സഭയാണ് ഉണ്ടാകുന്നതെങ്കില്‍ പിപിപിയുടെ പിന്തുണ നിര്‍ണായകമാകുമെന്നാണ് ഫലം നല്‍കുന്ന സൂചനകള്‍.

കനത്ത ആക്രമണങ്ങള്‍ക്കിടയിലാണ് പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും പലയിടത്തും വോട്ടിങ്ങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്താനിലെ ക്വറ്റയില്‍ പോളിങ് ബൂത്തിലുണ്ടായ സ്ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button