വാഷിങ്ടണ്‍; റസ്റ്റോറന്റില്‍ ജനിച്ച കുഞ്ഞിന് ഹോട്ടല്‍ വക ആജീവാനന്തം ഭക്ഷണം സൗജന്യം. അമേരിക്കയിലെ റസ്റ്റോറന്റിലാണ സംഭവം. ഞങ്ങള്‍ ഭക്ഷണം മാത്രമല്ല, കുഞ്ഞുങ്ങളെ പ്രസവിക്കാനുളള സഹായവും നല്‍കും എന്ന ക്യാപ്ക്ഷനോടെയായിരുന്നു യുഎസ് ഫുഡ് ചെയ്ന്‍ ചിക്ക്-ഫില്‍-എ എന്ന സ്ഥാപനം കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. എഫ്ബി പോസ്റ്റിനോടൊപ്പം ഒരു നവജാത ശിശുവിന്റെ ഫോട്ടോയും ഷെയര്‍ ചെയ്തു. റസ്റ്റോറന്റിലെ വാഷിംഗ് റൂമില്‍ ജൂലൈ 17ന് പ്രസവിച്ച പെണ്‍കുഞ്ഞിന്റെ ഫോട്ടോയാണ് ഹോട്ടലുടമ ഷെയര്‍ ചെയ്തത്.
റസ്റ്റോറന്റ് അടയ്ക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് പൂര്‍ണ ഗര്‍ഭിണിയായ യുവതി വാതിലില്‍ മുട്ടുന്നത്. വാതില്‍ തുറന്നയുടന്‍ വാഷ്റൂമിലേക്ക് പോകുകയും അധികം താമസിയാതെ തന്നെ പ്രസവിക്കുകയും ചെയ്തു. പെണ്‍കുഞ്ഞിന്റെ പിതാവായ റോബര്‍ട്ട് ഗ്രിഫിന് എഫ്ബിയിലൂടെ തന്നെ റസ്റ്റോറന്റില്‍ തന്റെ ഭാര്യ മാഗി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി അറിയിച്ചു. ഹോസ്പറ്റിലിലേക്ക് പോകും വഴിയായിരുന്നു മാഗിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. റസ്റ്റോറന്റിന് പുറത്ത് കാത്തിരുന്ന മൂത്ത സഹോദരിയെയും കൂട്ടുകാരനെയും കൂട്ടാനാണ് ഇതുവഴി എത്തിയത്. എന്നാല്‍ ഉടന്‍ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. എന്തായാലും തങ്ങളുടെ റസ്റ്റോറന്റില്‍ അതിഥിയായി പിറന്ന നവജാതശിശുവിനെ സന്തോഷത്തോടെയും ആഘോഷത്തോടെയുമാണ് സ്ഥാപനവും എതിരേറ്റത്. പെണ്‍കുഞ്ഞിന് തങ്ങളുടെ ഹോട്ടലുകളില്‍ ആജീവനാന്തം സൗജന്യ ഭക്ഷണവും അവര്‍ സമ്മാനമായി വാഗ്ദാനം ചെയ്തു.
Post Your Comments