കോളേജ് യൂണിഫോം ധരിച്ച് മീന്‍ വിറ്റ ഹനാന് എന്ന പെണ്‍കുട്ടിയെ അനുകൂലിച്ച് നടന് മണികണ്ഠന് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മണികണ്ഠന്റെ പ്രതികരണം. ഒപ്പം ഹനാന് ആശംസകളും നേരാൻ മണികണ്ഠൻ മറന്നില്ല. തന്റെ കൂട്ടുകാരോട് അന്വേഷിച്ചപ്പോൾ സംഭവം സത്യമാണെന്നാണ് തനിക്ക് മനസ്സിലായതെന്നും മണികണ്ഠൻ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്വന്തം അദ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന് എന്ന പെണ്‍കുട്ടിയുടെ മനസ്സിനെ ഞാന്‍ അംഗീകരിക്കുന്നു . എന്റെ ജീവിതം തുടങ്ങിയ ചമ്ബക്കര മത്സ്യ മാര്‍ക്കറ്റില്‍ ഞാന്‍ എന്റെ കൂട്ടുകാരോട് അനേഷിച്ചപ്പോള്‍ സംഭവം സത്യം ആണ്. കഴിഞ്ഞ 3 ദിവസം ആയി മീന്‍ എടുക്കാന്‍ വേണ്ടി ഈ പെണ്‍കുട്ടി ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ വരാറുണ്ട്, കണ്ടവരും ഉണ്ട് .
പിന്നെ അരുണ്‍ ഗോപി – പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന് ഇത്തരം ഒരു പ്രൊമോഷന് ഇന്റെ ആവശ്യം ഉണ്ടെന്നു മലയാളികള്‍ ആരും വിശ്വസിക്കും എന്ന് എനിക്ക് തോനുന്നില്ല .ഹനാന് എന്ന പെണ്‍കുട്ടിക്ക് എന്റെ എല്ലാവിധ ആശംസകളും
Post Your Comments