
ദുബായ്: തിമിംഗലത്തിനൊപ്പം നീന്തി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ലക്ഷക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. അദ്ദേഹം എല്ലായിപ്പോഴും ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹത്തിന്റെ വീഡിയോ പങ്കുവയ്ക്കാറുണ്ട്.
എന്നാൽ ഏറ്റവും ഒടുവിൽ അദ്ദേഹം പങ്കുവെച്ച വീഡിയോ കണ്ട് എല്ലാവരും ഞെട്ടി. തിമിംഗലത്തിനൊപ്പം നീന്തുന്ന തന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ഭീമൻ തിമിംഗലത്തിനൊപ്പം നീന്തുന്നത് അത്രയും അധികം നെഞ്ചിടുപ്പുണ്ടാക്കുന്ന ഒന്നാണെന്നും ജീവിതത്തിലെ ഏറ്റവും നല്ല അനുഭവത്തിൽ ഒന്നായിരുന്നു ഇതെന്നും കിരീടാവകാശി പോസ്റ്റിൽ എഴുതിയിട്ടുണ്ട്.
ALSO READ: ചെറുബോട്ടിനെ വലം വെച്ച് കൂറ്റന്‍ തിമിംഗലം, അമ്പരന്ന് യാത്രക്കാർ; വീഡിയോ കാണാം
Post Your Comments