ആലപ്പുഴ: എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ എസ്എല്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നോവല്‍ പിന്‍വലിക്കാന്‍ എഴുത്തുകാരന്‍ മര്യാദ കാണിച്ചെങ്കിലും ഇത്തരത്തില്‍ അന്യരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പ്രവണത സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
READ ALSO: മീശ നോവലിനെ പിന്തുണച്ച തോമസ് ഐസക്കിന് മറുപടിയുമായി അലി അക്ബർ
ആവിഷ്‌ക്കാര സ്വാതന്ത്ര്യം നാടിന് അത്യന്താപേക്ഷിതമാണ്.പക്ഷെ അത്തരത്തിലുള്ള പ്രസ്താവനകളും സര്‍ഗ്ഗസൃഷ്ടികളും നടത്തുമ്പോള്‍ അത് അന്യരുടെ വികാരങ്ങള്‍ക്കും വിശ്വാസ പ്രമാണങ്ങള്‍ക്കും മേലുള്ള കടന്നു കയറ്റമാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments