പലരും ഹെൽമെറ്റുകൾ ഉപയോഗിക്കാൻ മടിയുള്ളവരാണ്. ഭാരക്കൂടുതലാണ് അതിന്റെ പ്രധാന കാരണം. ഹെൽമെറ്റ് തലയിൽ ഇരിക്കുമ്പോൾ ഭാരം തോന്നന്നുവെന്ന് പലരും പരാതിപ്പെടാറുണ്ട്. എന്നാൽ ഇത്തരം പരാതികൾക്കൊക്കെ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.
ഹെല്‍മെറ്റുകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) അവതരിപ്പിച്ചു. ഇതനുസരിച്ച് ഹെല്‍മെറ്റിന്റെ പരമാവധി ഭാരം 1.2 കിലോഗ്രാം ആയിരിക്കണം. നിലവില്‍ ഇത് 1.5 കിലോഗ്രാമാണ്. ഇന്ത്യയിലെ കാലാവസ്ഥയ്ക്കിണങ്ങും വിധം, റൈഡറുടെ തല വിയര്‍ക്കാതെ സൂക്ഷിക്കാന്‍ ആവശ്യമായ വെന്റിലേഷനുകളും പുതിയതരം ഹെല്‍മെറ്റിനുണ്ടാകും.
ഹെല്‍മറ്റ് ഉത്പാദനവുമായി ബന്ധപ്പെട്ട ബിഐഎസ് നിയമങ്ങള്‍ 2019 ജനുവരി 15 ന് പ്രാബല്യത്തിലാകും. പുതിയ ബിഐസ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹെല്‍മെറ്റുകള്‍ നിര്‍മിച്ചുതുടങ്ങാന്‍ കമ്പനികള്‍ക്ക് ആറ് മാസത്തെ സാവകാശം ലഭിക്കും.ബിഐഎസ് അംഗീകാരമില്ലാത്ത ഹെല്‍മെറ്റുകള്‍ ഉത്പാദിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.
ഹെല്‍മെറ്റ് ധരിക്കാത്തതുകൊണ്ടുമാത്രം അപകടങ്ങളില്‍ മരണപ്പെട്ട ടൂവീലര്‍ യാത്രക്കാരുടെ എണ്ണം 15,000 ലേറെയാണ്. ഹെല്‍മെറ്റ് വയ്ക്കാത്തവരെ പൊലീസ് പരിശോധനയിലൂടെ പിടികൂടി പിഴ അടപ്പിച്ചിട്ടുകൂടി സ്ഥിതിയ്ക്ക് മാറ്റമുണ്ടാകുന്നില്ല. ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം ജനം ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു.
Post Your Comments