ന്യൂഡല്‍ഹി: ഗോവധം നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും നില്ക്കും എന്ന ആര് എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ഷിയാ വഖഫ് ബോര്‍ഡിന്റെ ചെയര്മാന് വസീം റിസ്വി. ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന വളരെ പ്രാധാന്യമുള്ളതാണെന്നും മറ്റു മതത്തില്‍പ്പെട്ട ആളുകളുടെ വിശ്വാസത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കണമെന്നും വസീം റിസ്വി വ്യക്തമാക്കി.
Read also: ഗോവധം; യു.പിയില്‍ 45കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു; ദൃശ്യങ്ങൾ പുറത്ത്
രാജ്യത്തെ ഒരു വിഭാഗം ആളുകള്‍ ‘അമ്മ’യായി കരുതുന്നതിനെ മറ്റൊരു വിഭാഗം വധിക്കുന്നതും ഭക്ഷിക്കുന്നതും ശരിയല്ല. യേശു ജനിച്ചത് ഒരു കാലിത്തൊഴുത്തിലായിരുന്നു. അതുകൊണ്ടാണ് അവര്‍ പശുവിനെ മാതാവായി കാണുന്നത്. മക്ക മദീനയിലും പശുവിനെ കൊല്ലുന്നത് കുറ്റകരമാണ്. ലോകത്തിലെ ഒരു മതവും പശുവിനെ കൊല്ലുന്നതിന് അനുമതി നല്‍കുന്നില്ല. പശുവിനെ കൊല്ലാതിരുന്നാല്‍ എല്ലാ പ്രശ്നവും അവസാനിക്കും. ആള്‍ക്കൂട്ടക്കൊല നിയന്ത്രിക്കാന്‍ സര്‍ക്കാറിനായില്ലെങ്കില്‍ ഗോഹത്യ നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്കാനെങ്കിലും സര്‍ക്കാരിന് കഴിയണമെന്നും വസീം റിസ്വി പറയുകയുണ്ടായി.
Post Your Comments