പാലക്കാട്: റിസര്‍വ് ബാങ്ക് നയത്തില്‍ തിരുത്തല്‍ വരുത്താത്തതിനാല്‍ പുതിയ കറന്‍സി നോട്ടുകള്‍ കീറിയാല്‍ മാറ്റിക്കൊടുക്കേണ്ടതില്ലെന്ന തീരുമാനവുമായി ബാങ്കുകൾ. റിസര്‍വ് ബാങ്ക് 2009 ല്‍ പ്രഖ്യാപിച്ച നോട്ട് റീഫണ്ട് റൂളില്‍ ഈ നോട്ടുകള്‍ ഉള്‍പ്പെടാത്തതാണ് ഇതിന് കാരണം. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ മഹാത്മാ ഗാന്ധി സീരീസില്‍പ്പെട്ട 2000, 500, 200, 100, 50, 10 രൂപ നോട്ടുകളാണ് കീറിയാൽ മാറ്റിയെടുക്കാൻ കഴിയാത്തത്.
Read also: 100 രൂപ നോട്ട് നിറയ്ക്കാന്‍ എടിഎമ്മുകളില്‍ മുടക്കേണ്ടത് കോടികൾ
അഴുക്കു പിടിച്ചതോ ഒറ്റക്കീറലുള്ളതോ ആയ നോട്ടുകള്‍ മാറ്റിനല്‍കാന്‍ 2009 ലെ നോട്ട് റീ ഫണ്ട് റൂളില്‍ വ്യവസ്ഥയുണ്ടെങ്കിലും ഇത്തരത്തില്‍ വിവിധ ബാങ്കുകള്‍ സ്വീകരിച്ച ലക്ഷക്കണക്കിന് രൂപ ബ്രാഞ്ചുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. അതിനാലാണ് നോട്ടുകൾ മാറി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.
Post Your Comments