കോഴഞ്ചേരി: വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസക്യാമ്പിലേക്ക് താമസം മാറ്റിയ വീട്ടില്‍ കവർച്ച. 30 പവന്‍ സ്വര്‍ണം കവർന്ന കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തു. കനത്ത മഴമൂലം കഴിഞ്ഞ ദിവസമാണ് ആറാട്ടുപുഴ കാവുംമുക്കത്ത് വീട്ടില്‍ മാത്യൂവും കുടുംബവും ദുരിതാശ്വാസ ക്യാമ്ബിലേക്ക് താമസം മാറിയത്. ഇതേ വീടിന്റെ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതികൾ.
വീട്ടുടമ ക്യാമ്പിലേക്ക് മാറിയതോടെ ബിനിജയും കാമുകന്‍ റിജു വര്‍ഗീസും വീട്ടിൽ കവർച്ച നടത്തുകയായിരുന്നു.
ക്യമ്പിലേക്ക് മാറുന്നതിന് മുന്‍പ് 30 പവനോളം സ്വര്‍ണാഭരണം വീട്ടില്‍ തന്നെ സുരക്ഷിതമാക്കി വച്ചിരുന്നു. അടുത്ത ദിവസം ആഭരണങ്ങള്‍ വച്ചിരുന്ന സ്ഥലം പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത് തുടർന്ന് പോലീസിൽ പരാതി നൽകി. സംശയത്തെത്തുടര്‍ന്ന് വാടകക്കാരിയായ ബിനിജയെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ സൂചനകള്‍ ലഭിച്ചത്. പിന്നീട് ഇവരുടെ വീട് എടുത്ത് നല്‍കിയ റിജുവിനെയും ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ വിശദാംശം പോലീസിന് ലഭിച്ചത്. ബിനിജയുടെ ഭർത്താവ് ഗൾഫിലാണ്. കാമുകൻ റിജുവാണ് ബിനിജയ്ക്ക് വീട് വാടകയ്ക്ക് എടുത്തു നല്‍കിയത്. വീടിന്റെ പിന്‍ഭാഗത്തുള്ള ജനല്‍ അഴി മുറിച്ചുമാറ്റിയാണ് ഇരുവരും മോഷണം നടത്തിയത്.
Post Your Comments