അബുദാബി: അബുദാബിയിൽ ഗതാഗതനിയമലംഘനത്തിനുള്ള പിഴയിൽ 25% ഇളവ്. അബുദാബി ട്രാഫിക് കോടതിയാണ് പുതിയ തീരുമാനം അറിയിച്ചത്. ട്രാഫിക് നിയമലംഘനം, പാക്കിങ് ലംഘനങ്ങൾ എന്നിവക്കാണ് പിഴയിൽ ഇളവ് ലഭിക്കുക. അബുദാബി, അൽ ഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിൽ നടക്കുന്ന ലംഘനങ്ങൾക്ക് മാത്രമാണ് പിഴയിൽ ഇളവ് ലഭിക്കുക.
നിയമലംഘനത്തിനുള്ള പിഴ ട്രാഫിക് കോടതിൽ എത്തി അടക്കാവുന്നതാണ്. എമിറേറ്റ് ഐഡി, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ കാർഡ് എന്നിവ കൈയ്യിലുണ്ടാകണം. ഇവിടെ നിന്നും ഫൈൻ അടയ്ക്കാനുള്ള ഫോം പൂരിപ്പിച്ച് നൽകേണ്ടതുണ്ട്. ശേഷം ഇളവോടുകൂടി പിഴ അടയ്ക്കാം.
Post Your Comments