കിഗാലി: പ്രധാനമന്ത്രി നരേന്ദ്ര മോദി റുവാണ്ടൻ ഗ്രാമീണർക്ക് 200 പശുക്കളെ നല്‍കി. റുവാണ്ടയിലെ റുവേരു ഗ്രാമത്തിലെ കര്‍ഷകര്‍ക്കാണ് റുവാണ്ടന്‍ സര്‍ക്കാരിന്റെ ഗ്രാമീണര്‍ക്കായുള്ള ‘ഗിരിങ്ക’ എന്ന പദ്ധതിയുടെ ഭാഗമായി മോദി പശുക്കളെ നല്‍കിയത്. പാവപ്പെട്ട ഗ്രാമീണര്‍ക്ക് സര്‍ക്കാര്‍ ഓരോ പശുക്കളെ വീതം ഈ പദ്ധതിയിലൂടെ നൽകും. ഇത്തരത്തില്‍ നല്‍കുന്ന പശുവിന്റെ ആദ്യ കിടാവിനെ കര്‍ഷകന്‍ തന്റെ അയല്‍വാസിക്ക് നൽകുകയും വേണം. റുവാണ്ടയില്‍നിന്നുതന്നെ വാങ്ങിയ പശുക്കളെയാണ് പ്രധാനമന്ത്രി നൽകിയത്.
Read also: 200 നാടന്‍ പശുക്കളെ സമ്മാനമായി നല്‍കാനൊരുങ്ങി നരേന്ദ്രമോദി
റുവാണ്ടയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് അദ്ദേഹം റുവാണ്ടയിലെത്തിയത്.
Got a glimpse of rural life in Rwanda during the memorable visit to Rweru Model Village.
I thank President @PaulKagame for accompanying me. Gifted 200 cows to villagers who do not yet own one, as a part of the Rwandan Government’s Girinka Programme. pic.twitter.com/ZVxTCWnYJM
— Narendra Modi (@narendramodi) July 24, 2018
Post Your Comments