കണ്ണൂർ: നക്സല്‍ നേതാവ് ചാരുമജുംദാര്‍ രക്തസാക്ഷിദിനാചരണത്തിന് നിലമ്പൂർ ട്രൈജംഗ്ഷനിൽ മാവോയിസ്റ്റുകൾ സംഘടിക്കുന്നതായി റിപ്പോർട്ട്. 28 നാണ് രക്തസാക്ഷി ദിനാചരണം. ഇതിനായി വനിതാ മാവോയിസ്റ്റായ സുന്ദരി കേരളത്തിലേക്ക് കടന്നതായാണ് തമിഴ്നാട് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം വയനാട്ടിൽ മേപ്പാടിക്കടുത്ത കള്ളാടിയിലെ എമറാൾഡ് എസ്റ്റേറ്റിലെ തൊള്ളായിരം കണ്ടിയിൽ ഒരു സംഘം എത്തിയതായി കണ്ടെത്തിയിരുന്നു. ഇത് വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് സൂചന.
Read also: പോലീസ് ഏറ്റുമുട്ടൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
തമിഴ്നാട്, ദക്ഷിണ കർണാടകം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയിസ്റ്റ് ദളങ്ങളിലെ നേതാക്കൻമാർ കേരളത്തിലെ വനങ്ങളിൽ എത്തിയിട്ടുള്ളതായും റിപ്പോർട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്, കർണാടക വനാതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെയും കർണാടക നക്സൽവിരുദ്ധ സേനയുടെയും നേതൃത്വത്തിലാണ് പരിശോധന.
Post Your Comments