
കണ്ണൂർ : ആദിവാസി കുടുംബത്തിന്റെ വയറ്റത്തടിച്ച് കെ.എസ്.ഇ.ബി. കേളകം പഞ്ചായത്തിലെ പൂക്കുണ്ട് കോളനിനിവാസികളുടെ ബില്ല് കണ്ടാൽ ഇവർ കഴിക്കുന്നത് കറന്റ് ആണോ എന്ന് തോന്നിപോകും. വീട്ടമ്മയായ മഞ്ചി വെള്ളനു കിട്ടിയത് 10,238 രൂപയുടെ ബില്‍. മിക്ക കുടുംബങ്ങളുടേതും 5,000 രൂപയ്‌ക്കു മുകളിലാണു ബില്‍ത്തുക.
Read also: സിപിഎം നേതാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് തടഞ്ഞ സിഐക്ക് സംഭവിച്ചത്
കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലെ 13 കോളനികളില്‍നിന്നായി കേളകം സെക്‌ഷനില്‍ കഴിഞ്ഞ ഫെബ്രുവരി 28 വരെ അടയ്‌ക്കാനുള്ള ബില്‍ത്തുക 5,96,895 രൂപ. ഇതില്‍ പൂക്കുണ്ട് കോളനിയില്‍ മാത്രം 73,212 രൂപയാണ് അടയ്‌ക്കേണ്ടത്.
പഴയകുടിശികയും സര്‍ച്ചാര്‍ജും ചേര്‍ത്തതാണു വന്‍ തുകയുടെ ബില്‍ ലഭിക്കാന്‍ കാരണം.ബില്‍ത്തുക എത്രയായാലും വൈദ്യുതി വിച്‌ഛേദിക്കാത്തതു കൊണ്ടാണിതെന്ന് വകുപ്പ് അധികൃതര്‍ പറയുന്നു. കണക്ഷൻ നൽകിയപ്പോൾ തദ്ദേശസ്‌ഥാപനങ്ങള്‍ ബില്ല് അടയ്ക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാല്‍, പഞ്ചായത്തുകള്‍ ഇവരുടെ ബില്‍ അടച്ചിരുന്നില്ല അതുകൊ
Post Your Comments