KeralaLatest News

ജെസ്‌ന തിരോധാനം ; അന്വേഷണ സംഘം കുടകിൽ

പത്തനംതിട്ട : എരുമേലി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ബിരുദ വിദ്യാർത്ഥി ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കുടകിൽ. പോലീസ് പരിശോധിച്ച ചില ഫോൺ കോളുകളുടെ അടിസ്ഥാനത്തിലാണ് കുടകിൽ അന്വേഷണം നടത്തുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി കുടക്, മടിച്ചേരി എന്നിവിടങ്ങളിലെ 15 വീടുകളില്‍ പോലീസ് പരിശോധന നടത്തി. ജെസ്‌ന അവിടെയെത്തിയെന്നതിന് സൂചനയൊന്നും ലഭിച്ചില്ല. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമംഗങ്ങളാണ് കുടകില്‍ എത്തിയിട്ടുള്ളത്.

Read also:പെരിന്തല്‍മണ്ണയില്‍ തീപിടിച്ചനിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി

സംശയകരമായി കണ്ടെത്തിയ ഫോണ്‍കോളുകള്‍ ആരുടേതാണെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കുടകിലെ പരിശോധന. പോലീസ് 30-ലധികം മൊബൈല്‍ ടവറുകളല്‍നിന്ന് ശേഖരിച്ച ഫോണ്‍കോളുകളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. മാര്‍ച്ച്‌ 22-നാണ് മുക്കൂട്ടുതറ കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെയിംസിന്റെ മകള്‍ ജെസ്‌നയെ കാണാതായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button