ജിദ്ദ: ഹജ് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നൽകുന്ന വിസ ദുരുപയോഗം ചെയ്യുന്നത് തടയാൻ കർശന നടപടികളുമായി സൗദി അറേബ്യ. ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ഹജ് സീസണ് വീസ നൽകുന്നത്. ഇത്തരത്തിൽ വിസ നൽകിയ മുഴുവന്‍ സ്ഥാപനങ്ങളുടെ കണക്കുകളും പരിശോധനാവിധേയമാക്കുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി.
Read also: യു.എ.ഇയില്‍ ഇപ്പോള്‍ ഹജ്ജിന് ബുക്ക് ചെയ്താല്‍ 50 ശതമാനം കിഴിവ്
വിമാനത്താവളം, തുറമുഖം, അതിര്‍ത്തി ചെക്ക്പോസ്റ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. വിസ ദുരുപയോഗം ശ്രദ്ധയില്‍പെട്ടാല്‍ 19911 എന്ന നമ്പറിലോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ വിവരം അറിയിക്കണമെന്ന് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.
Post Your Comments