
കൊച്ചി: ഫേസ്ബുക്ക് ഗ്രൂപ്പായ ജിഎന്‍പിസിയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗ്രൂപ്പിന്റെ അഡ്മിനായ അജിത് കുമാറിന്റെ ഭാര്യ വിനീതയെ പ്രതി ചേര്‍ത്തിട്ടില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു. ഫേസ്ബുക്ക് വഴി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതും അനധികൃത പണമിടപാട് നടത്തിയെന്ന പേരിലും ഗ്രൂപ്പിനെതിരേ എക്‌സൈസും പൊലീസും കേസെടുത്തിരുന്നു. ഇതേതുടര്‍ന്നു അജിത് കുമാറിന്റെ ഭാര്യ വിനീത മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
Also Read: വെളിച്ചെണ്ണ ബ്രാന്‍ഡ് നിരോധിച്ചു
Post Your Comments