Latest NewsKerala

വെളിച്ചെണ്ണ ബ്രാന്‍ഡ്‌ നിരോധിച്ചു

കണ്ണൂര്‍•രണ്ടിലധികം എണ്ണകള്‍ കൂട്ടിചേര്‍ത്ത് വില്‍പ്പന നടത്തുന്ന എസ്.ഐ.പി ലാവണ്യ കോക്കനട്ട് ഓയില്‍ എന്ന ബ്രാന്‍ഡിലുള്ള, കോഴിക്കോട് ശ്രീലക്ഷ്മി ഫുഡ് പാക്കിങ്ങ്, 2/257, ബേപ്പൂര്‍ സര്‍ക്കിള്‍, പാക്ക് ചെയ്ത് വിതരണം ചെയ്യുന്ന വെളിച്ചെണ്ണ കണ്ണൂര്‍ ജില്ലയില്‍ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും നിരോധിച്ച് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഉത്തരവിട്ടു.

ഈ ഉല്‍പ്പന്നം മാര്‍ക്കറ്റില്‍ വിതരണത്തിന് വെച്ചിരിക്കുന്നതായി കണ്ടാല്‍ കണ്ണൂര്‍ ഫുഡ് സേഫ്റ്റി അസിന്റ് കമീഷണറെ 89433461193 എന്ന നമ്പറില്‍ അറിയിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button