KeralaLatest News

സിപിഎം നേതാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് തടഞ്ഞ സിഐക്ക് സംഭവിച്ചത്

തിരുവനന്തപുരം: സിപിഎം നേതാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് തടഞ്ഞ സിഐയുടെ നടപടി വന്‍ ചര്‍ച്ചയ്ക്കും പ്രതിഷേധത്തിനും ഇടവെച്ചിരുന്നു. സംഭവത്തില്‍ മലയന്‍കീഴ് സിഐയെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്നും മാറ്റി. തോട്ടം തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു ജില്ലാസെക്രട്ടറിയും സി.പി.എം മാറനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ ആര്‍.പി.പ്രഭാകരന്‍ നായരുടെ മൃതദേഹവും വഹിച്ചെത്തിയ ആംബുലന്‍സാണ് സിഐ ജയകുമാറും സംഘവും അര മണിക്കൂര്‍ തടഞ്ഞിട്ടത്.

READ ALSO: സിപിഎം നേതാക്കളുടെ വീടിനു നേരെ ബോംബാക്രമണം: എസ് ഡി പി ഐ എന്നാരോപണം

വാഹന പരിശോധനക്കിടെ പോലീസ് കൈകാണിച്ച് നിര്‍ത്തിയെങ്കിലും പിന്നീട് വിട്ടു. എന്നാല്‍ പത്ത് മിനിട്ടിന് ശേഷം സിഐയും സംഘവും പിന്തുടര്‍ന്നെത്തി തടയുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാത്രി മൂന്ന് കിലോമീറ്ററുകളോളം പിന്നിട്ടാണ് സിഐയും സംഘവും എത്തിയത്.

READ ALSO: സിപിഎം പ്രവത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, കലിമൂത്ത സിപിഎം അണികള്‍ ചെയ്തത്

തുടര്‍ന്ന് മകനും ദേശാഭിമാനി ലേഖകനുമായ പ്രഷീദ് കാര്യം തിരക്കിയപ്പോള്‍ വാഹന പരിശോധന എന്നാണ് പറഞ്ഞത്. പിതാവിന്റെ മൃതദേഹവുമായി വരികയാണെന്ന് പറഞ്ഞിട്ടും കേള്‍ക്കാന്‍ പോലും സിഐ കൂട്ടാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. അര മണിക്കൂറോളം ആംബുലന്‍സ് തടഞ്ഞിട്ടു. ഇതിനിടെ പോലീസ് ജീപ്പ് ഡ്രൈവര്‍ ആംബുലന്‍സ് ഡ്രൈവറെ വലിച്ചിറക്കി.

READ ALSO: സിപിഎം പ്രവര്‍ത്തകന്റെ വീട് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി, 16കാരിക്ക് പൊള്ളലേറ്റു

മൃതദേഹം ആരുടെ എന്ന് വിശദീകരിച്ചു. എന്നാല്‍ വാഹന പരിശോധനക്കിടെ ഇതൊക്കം സ്വാഭിവികം എന്നായിരുന്നു മറുപടി. ഒടുവില്‍ പോലീസുമായി വാക്കേറ്റം ഉണ്ടായി. ബഹളം കേട്ട് പരിസരവാസികള്‍ ഉണര്‍ന്നതോടെ സിഐയും സംഘവും സ്ഥലം വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button