നീലേശ്വരം: പാര്‍ട്ടിവിട്ട സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വീട് വളഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനില്‍ എത്തിയാണ് പാര്‍ട്ടിവിട്ട സിപിഎം പ്രവര്‍ത്തകര്‍ അംഗത്വം സ്വീകരിച്ചത്. തുടര്‍ന്ന് കിനാനൂര്‍ കരിന്തളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉമേശന് വേളൂരിന്റെ വീട് 150ഓളം സിപിഎം പ്രവര്‍ത്തകര്‍ നേതാക്കളുടെ നേതൃത്വത്തില്‍ വളഞ്ഞെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നു. ഞായറാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.
READ ALSO: ബി.ജെ.പി നേതാവും നാല് കോണ്‍ഗ്രസ് എം.എല്‍.എമാരും തൃണമൂലില്‍ ചേര്‍ന്നു
എന്നാല്‍ നാല് പേര് ഉമേശിന്റെ വീട്ടിലെത്തി കാര്യം തിരക്കുക മാത്രമാണ് ചെയ്തതെന്നാണ് നീലേശ്വരം പോലീസ് പറയുന്നത്. എന്നാല്‍ വീട് വളഞ്ഞ് നിന്ന പ്രവര്‍ത്തകര്‍ പരിചയക്കാരായ നാല് പേരെ വീട്ടിലേക്ക് പറഞ്ഞ് വിടുകയായിരുന്നെന്ന് ഉമേശന് പറയുന്നു. പ്രദേശത്തെ കോണ്‍ഗ്രസിന്റെ ഫ്ളക്സുകളും കൊടിമരങ്ങളും മറ്റും സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും ആരോപണമുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Post Your Comments