കാസർഗോഡ് : പർദ്ദ ധരിച്ചെത്തിയ മോഷ്ടാവ് യുവതിയെ വായില്‍ തുണി തിരുകി മാല പൊട്ടിക്കാന്‍ശ്രമിച്ചു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുള്ളേരിയ പൈക്ക ചന്ദ്രംപാറയിലെ നിസാമിന്റെ ഭാര്യ ജംഷീന (25)യാണ് കവര്‍ച്ചയ്ക്കിടെ ആക്രമണത്തിനിരയായത്. മാല പൊട്ടിക്കുന്നതിനിടയില്‍ ജംഷീനയുടെ കഴുത്തില്‍ മാല വലിഞ്ഞ് മുറിവേറ്റിരുന്നു. തിങ്കളാഴ്ച രാത്രി ഏഴരക്ക് വീടിന്റെ പിന്നാമ്പുറത്ത് തുണി അയയിൽ ഇടുമ്പോഴാണ് സംഭവം.
യുവതിയുടെ പിറകിലൂടെ ബുര്‍ക്ക ധരിച്ചെത്തിയ ആജാനുബാഹുവായ ഒരാള്‍ വായ പൊത്തിപിടിച്ച് വായില്‍ തുണി തിരുകി മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് മൊഴി. വായ പൊത്തിപ്പിടിക്കുന്നതിനിടയില്‍ ഒരു തവണ ജംഷീനയുടെ നിലവിളി പുറത്ത് വന്നിരുന്നു. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴെക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. വായില്‍ തുണി തീരുകിയ നിലയില്‍ അബോധാവസ്ഥയില്‍ ജംഷീന നിലത്ത് വീണ് കിടക്കുന്നതാണ് കണ്ടത്.
പരിക്കേറ്റജംഷീനയെ കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിയ മാല നിലത്ത് നിന്നും കിട്ടിയിട്ടുണ്ട്. മാതാവ് രണ്ടര വയസും പത്ത് മാസവും പ്രായമുള്ള ജംഷീനയുടെ മക്കള്‍ക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്.
Post Your Comments