തിരുവനന്തപുരം : ആര്‍. ബാലകൃഷ്ണപിള്ള – സ്‌കറിയ തോമസ് വിഭാഗങ്ങളുടെ ലയനനീക്കം പാളി. ലയനം വ്യക്തമാക്കുന്നതിനായി ഇരുനേതാക്കളും സംയുക്തമായി നടത്താനിരുന്ന വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചു.
ചെയർമാൻ സ്ഥാനത്തെ ചൊല്ലിയാണ് തർക്കം. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തുവെച്ച് ഇരുവരും വാര്‍ത്താസമ്മേളനം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ALSO READ: കൈക്കൂലി ആരോപണവുമായി ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത്
ആലോചിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന നിലപാട് സ്‌കറിയ തോമസ് പിള്ളയെ അറിയിക്കുകയായിരുന്നു. ഭിന്നിച്ച് നില്‍ക്കുന്ന കേരള കോണ്‍ഗ്രസുകള്‍ ഒന്നിച്ചു വന്നാല്‍ ഘടകകക്ഷിയാക്കുന്ന കാര്യം പരിഗണിക്കാമെന്ന് പിണറായി വിജയന്‍ നേരത്തേ പറഞ്ഞിരുന്നു. ഇതനുസരിച്ചായിരുന്നു ലയനധാരണയിലെത്തിയത്. കൂടുതല്‍ ഘടകകക്ഷികളെ ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ തങ്ങളെയും ഘടകകക്ഷിയാക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ കൂടിയാണ് നേതാക്കള്‍ ഇരുവരും മുഖ്യമന്ത്രിയെ കണ്ടത്.
Post Your Comments