കോഴിക്കോട്: മീശ നോവലിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ധനമന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി സംവിധായകൻ അലി അക്ബർ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിശ്വാസിക്ക് നേരെ മീശ പിരിച്ചാൽ മിണ്ടരുത്. അമ്പലത്തിൽ പോവുന്ന സ്ത്രീകൾക്കെതിരെ വൃത്തികെട്ട രീതിയിൽ മീശ പിരിച്ചാൽ മിണ്ടരുത്. പർദക്കുള്ളിലെ വികാരവിചാരങ്ങൾ പങ്കുവച്ചാൽ മിണ്ടണം. ക്രിസ്തുവിന്റെ ആറാം തിരിമുറിവ് വന്നാൽ മുണ്ടണം, മുഹമ്മദ് എന്നെഴുതിയാൽ കൈ വെട്ടണം. അപ്പോൾ ചില പക്ഷത്തു പ്രതികരിക്കരുത്, ചിലയിടത്തു പ്രതികരിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു.
Read also: മീശ നോവല്‍ വിവാദം: ഒടുവില്‍ പ്രതികരണവുമായി ജി.സുകുമാരന്‍ നായര്‍
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
വേണ്ട എന്നു കരുതി പക്ഷെ ഇതും കൂടി വേണം…
തോമസ് ഐസക്കിന്
********************
വിശ്വാസിക്ക് നേരെ മീശ പിരിച്ചാൽ മിണ്ടരുത്..
അമ്പലത്തിൽ പോവുന്ന സ്ത്രീകൾക്കെതിരെ വൃത്തികെട്ട രീതിയിൽ മീശ പിരിച്ചാൽ മിണ്ടരുത്.. പർദക്കുള്ളിലെ വികാരവിചാരങ്ങൾ പങ്കുവച്ചാൽ മിണ്ടണം.. ക്രിസ്തുവിന്റെ ആറാം തിരിമുറിവ് വന്നാൽ മുണ്ടണം, മുഹമ്മദ് എന്നെഴുതിയാൽ കൈ വെട്ടണം…. അപ്പോൾ ചില പക്ഷത്തു പ്രതികരിക്കരുത്, ചിലയിടത്തു പ്രതികരണം വേണം മൊത്തത്തിൽ ഒരു കൺഫ്യൂഷൻ ഹൈന്ദവ പ്രതീകങ്ങളെ തേച്ചൊടിക്കുമ്പോൾ സന്തോയം പ്രകടിപ്പിക്കണം… അത് മുസല്മാനോ, ക്രിസ്ത്യാനിക്കോ നേരെയാവുമ്പോൾ നിരോധനം…. മുഹമ്മദിന്റെ കാർട്ടൂൺ ഒന്ന് വരച്ചു നോക്കിയാലോ? തല കൊയ്യും…
മഗ്ദലന മറിയത്തെ യേശുവുമായി കലാകാരൻ ബന്ധപ്പെടുത്തിയപ്പോൾ എന്റമ്മോ എന്തൊരു പുകിൽ…. അങ്ങനെയൊക്കെയാണ് സഖാവെ യാഥാർഥ്യം തേച്ചൊടിച്ചു കഥ രചിക്കാൻ ഒരു വിഭാഗത്തിന്റെ ധർമ്മ ശാഖയെ മാത്രമേ ഉപയോഗിക്കാനാവൂ.. അവർ വോട്ടു ബാങ്കല്ലാത്തതുകൊണ്ട് എന്തും ചെയ്യാം.. അവരുടെ ബിംബത്തിൽ മൂത്രം ഒഴിക്കുമെന്ന് പറയാം, അവരുടെ ദേവിയുടെ യോനിയിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്നത് കുട്ടിസഖാക്കൾക്കു വരയ്ക്കാം, അക്ഷരദേവിയെ നഗ്നയായി വരയ്ക്കാം അതു കണ്ടു താങ്കളടക്കം പൊട്ടിച്ചിരിച്ചു… താങ്കൾ ക്രിസ്ത്യാനിആയതു കൊണ്ട് നൊന്തില്ല.. പക്ഷെ ഈ ദേവതകളെ ആരാധിക്കുന്ന ഒരുപാട് പാവം ഹൈന്ദവ ഭക്തരുണ്ടിവിടെ അവരുടെ കണ്ണ് നിറഞ്ഞത് അങ്ങ് കണ്ടുവോ.. രാവിലെ കുളിച്ചു കാസവുടുത്ത് ചെവിയിൽ ഒരു തുളസിയും തിരുകി കുറേ പേർ ഭഗവതിയെ ഭഗവാനെ തൊഴാൻ പോവുമ്പോൾ ഒരാൾ പറയുന്നു അവർ കാമപൂർത്തിക്കു വേണ്ടി പോകുന്നു, അവരെയും കാത്തു പൂജാരി ലിംഗം ഉദ്ധരിപ്പിച്ചു നിൽക്കുന്നു… എന്ത് നല്ല ഭാവന…. കഥാകൃത് അറിയാതെ പേന ശർദ്ധിച്ച കഥാ പാത്രം പറഞ്ഞതാ…. ഇത് കോളേജ് കുമാരൻ വായിച്ചു ക്ലാസ്സിൽ വരുന്ന കുട്ടിയോട് ചോദിക്കുന്നു രാവിലെ തന്നെ പൂജാരിക്ക് കൊടുത്തോ….?. കഥയെന്നോ കഥാപാത്രമെന്നോ സാമാന്യ ജനതക്കറിയില്ല… ഇതേ സിറ്റുവേഷൻ ഒന്ന് പരുമല പള്ളിയെ കുറിച്ചാണെന്ന് ചിന്തിക്കുക ക്രിസ്ത്യാനിപെണ്ണുങ്ങൾ ഒരുങ്ങി വരുന്നു അവരെ കാത്തു കാമക്കണ്ണുകളോടെ അച്ചൻമാർ റെഡിയായി നിൽക്കുന്നു… സമ്മതിക്കുമോ? വെറും കഥയല്ലേ.. സമ്മതിക്കുമെങ്കിൽ ഞാനെഴുതാം ഭാവന അല്ലേ… മതിയാക്കണം സാർ ഈ ഹിന്ദു വിരുദ്ധ ബുദ്ധിജീവി സംസ്കാരം… കാട്ടിൽ സഹോദരന് തുണക്കു പോയ ലക്ഷ്മണനെക്കുറിച്ചെഴുതാതെ വീട്ടിൽ ഒറ്റക്കാവുന്ന ഊർമ്മിളയുടെ പരവേശത്തെകുറിച്ചെഴുതുന്ന ആ മനസ്സുണ്ടല്ലോ അത് ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിച്ചുള്ള സാംസ്കാരിക ഹത്യ തന്നെയാണ്..
Post Your Comments