ദുബായ്: ദുബായ് എയർപോർട്ട് വഴി എട്ട് കിലോ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ബ്രിട്ടീഷുകാരനായ 60കാരൻ അറസ്റ്റിൽ. ഇയാളുടെ പക്കൽ നിന്ന് എട്ട് കിലോയോളം കൊക്കൈൻ പിടിച്ചെടുത്തു. ഇയാൾ ദുബായ് അന്തരാഷ്ട്ര വിമാനത്താവളം വഴിയാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. പ്രതി കഴിഞ്ഞ ദിവസം കോടതി വിചാരണ നേരിട്ടു. ഇയാൾക്ക് ചെയ്ത തെറ്റിൽ യാതൊരു കുറ്റബോധവും ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇയാൾ കോടതിയില്‍ കുറ്റം നിഷേധിച്ചു.
ദുബായില്‍ നിന്ന് ബ്രസീലിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെയയിരുനു മൂന്നാം ടെര്‍മിനലില്‍വെച്ച് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ബാഗിൽ നിന്ന് കണ്ടെടുത്തത് മയക്കുമരുന്നല്ലെന്നാണ് പ്രതി ആദ്യം വാദിച്ചത്. എന്നാൽ വിദഗ്ധപരിശോധനയിൽ ബാഗിൽ നിന്ന് കണ്ടെടുത്തത് കൊക്കൈനാണെന്ന് കണ്ടെത്തുകയായിരുന്നു.
Post Your Comments