Latest NewsGulf

ദുബായില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച പ്രവാസി യുവതി ഇസ്ലാം മതം സ്വീകരിച്ചു

ദുബായ്: ഭർത്താവ് ഉപേക്ഷിച്ച് പോയ യുവതി ദുബായിൽ ഇസ്ലാം മതം സ്വീകരിച്ചു. ഫിലിപ്പൈൻസ് സ്വദേശിയും നാല് വയസ്സുള്ള കുട്ടിയുടെ അമ്മയുമായ ജമീലയാണ് ഇസ്ലാം മതം സ്വീകരിച്ചത്. പാകിസ്താനിയായ തന്റെ ഭർത്താവ് ഉപേക്ഷിച്ച് പോകുമ്പോൾ അവരുടെ എല്ലാ രേഖകളും അയാൾ കൊണ്ട് പോയതിനാൽ ഇവർക്ക് വിസ പുതുക്കാനായിരുന്നില്ല. ഇപ്പൊൾ അവർ ഡിവോർസ് ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിരിക്കുകയാണ്. വിസ കാലാവധി തീർന്നിട്ടും രാജ്യത്ത് തുടർന്നത് സംബന്ധിച്ച് മാപ്പപേക്ഷിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.

പാകിസ്താനിയായ തന്റെ ഭർത്താവ് എപ്പോഴും അവരെ മര്ദിച്ചിരുന്നതായി അവർ പറയുന്നു. ഇവർ ഗർഭിണി ആയിരുന്ന സമയത്ത് വിവാഹിതയായ മറ്റൊരു പാകിസ്താനി സ്ത്രീയുമായി ഇയാൾക്ക് അടുപ്പമുണ്ടായിരുന്നതായും ഇത് ചോദ്യം ചെയ്തതിന് ക്രൂരമായ മർദ്ദനമാണ് ഏൽക്കേണ്ടി വന്നിരുന്നതെന്നും ഇവർ പറയുന്നു.

Also Read: യുഎഇയിൽ വിവിധ ഇടങ്ങളിൽ കനത്ത മഴ

ഭർത്താവിന്റെ മാനസികമായും ശാരീരികമായുമുള്ള പീഡനങ്ങൾക്ക് പുറമെ ജമീല ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും ഇവർക്ക് തിക്താനുഭവങ്ങൾ ഉണ്ടായതായി ഇവർ പറയുന്നു. ആറ് മാസം ഗർഭിണിയായിരിക്കെ തന്റെ വയർ വലുതായതിനാൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന കാരണം പറഞ്ഞുകൊണ്ട് ജോലിയിൽ നിന്നും സ്ഥാപനത്തിന്റെ ഉടമ പുറത്തക്കിയതായും ഇവർ പറയുന്നു.

മാർച്ചിലാണ് ജമീല കുഞ്ഞിന് ജന്മം നൽകുന്നത്. മെഡിക്കൽ ഇൻഷുറൻസുകൾ ഒന്നുമില്ലാതിരുന്നതിനാൽ ഹോസ്പിറ്റൽ ബില്ലടയ്ക്കാൻ ഭർത്താവിന്റെ കാലു പിടിയ്ക്കേണ്ട സാഹചര്യം ഉണ്ടായെന്നും ഇവരുടെ മതപരിവർത്തന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പല ശ്രോതസ്സുകളിൽ നിന്നും ഇയാൾ പണം ഉണ്ടാക്കുകയും നാട്ടിലുള്ള കുടുംബത്തിന് അയക്കുകയും ചെയ്‌തെന്ന് ഇവർ ആരോപിക്കുന്നു.

Also Read: ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: ഷാര്‍ജ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുന്നറിയിപ്പ്

തന്റെ കുട്ടിയെ ഭർത്താവ്‌ തട്ടികൊണ്ട് പോകാൻ ശ്രമിച്ചതായും പോലീസിന്റെ സഹായത്തോടെയാണ് കുട്ടിയെ തിരിച്ചുകിട്ടിയതെന്നും ഇവർ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

എല്ലാ രേഖകളും ഭർത്താവ്‌ പോയപ്പോൾ കൊണ്ടുപോയതിനാൽ തന്റെ കുട്ടിക്ക് പാസ്സ്പോർട്ടിന് അപേക്ഷിക്കാൻ പോലും ഇവർക്ക് ആയിട്ടില്ല. കുട്ടി ജനിച്ച് 120 ദിവസം കഴിഞ്ഞിട്ടും രജിസ്റ്റർ ചെയ്യാത്തതിനാൽ വലിയൊരു തുക പിഴയായി അടയ്‌ക്കേണ്ടി വരും. ഒരു ദിവസത്തേയ്ക്ക് 100 ദിർഹം ആണ് പിഴ. ഇത്തരം ഒരു വലിയ തുക അടയ്ക്കാനാകില്ലെന്നും. മാപ്പപേക്ഷിച്ച് പിഴയിൽ നിന്ന് ഇളവ് നേടി ജോലി അന്വേഷിക്കാനായി 6 മാസത്തെ വിസയ്ക്ക് അപേക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് ഇവർ ഓരോ ദിവസവും മുന്നോട്ട് നീങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button