
അബുദാബി•ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമായ വിഷമയമായ ഫംഗസ് ബാധയേറ്റ പിസ്റ്റാച്ചിസ് ഒഴിവാക്കാന്‍ അബുദാബി ഫുഡ് കണ്ട്രോള് അതോറിറ്റിയും ദുബായ് മുനിസിപ്പാലിറ്റിയും ശ്രമം തുടങ്ങി.
ആല്‍ഫാടോക്സിന്‍സ് എന്ന വിഷമയമായ കാര്‍സിനോജന്‍സ് ഉത്പാദിപ്പിക്കുന്ന ചില ഫംഗസുകളെ ധാന്യങ്ങളിലും കുരുക്കളിലും കണ്ടെത്തിയിട്ടുണ്ട്. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരോഗ്യനിലവാരം അനുസരിക്കുന്നുണ്ട് എന്നുറപ്പുവരുത്താന്‍ അധികൃതര്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്.
ആല്‍ഫാടോക്സിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു രാജ്യത്ത് നിന്നുള്ള പിസ്റ്റാച്ചിസ് ജപ്പാന് നിരോധിച്ചെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് യു.എ.ഇയുടെ നടപടി. യു.എ.ഇയിലെത്തിയ പിസ്റ്റാച്ചിസും വിഷമയമായിട്ടുണ്ടെന്നും ഭീതി പടര്‍ന്നിരുന്നു.
റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പിസ്റ്റാച്ചിസും മറ്റു സമാനമായ ഭക്ഷ്യവസ്തുക്കളും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് മുന്‍പ് തന്നെ അവയുടെ സാമ്പിളുകള്‍ ശേഖരിച്ച് ലാബ് പരിശോധന നടത്തുന്നുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റി ഫുഡ് സേഫ്റ്റി മാനേജര്‍ ഇമാന് അല്‍ ബസ്താകി പറഞ്ഞു.
ഭക്ഷ്യസുരക്ഷാ നിലവാരം പാലിക്കാത്ത ഒരു വസ്തുകളും രാജ്യത്തേക്ക് കടന്നുവരന് അനുവദിക്കില്ല. എല്ലാ ഹൈപ്പർമാർക്കറ്റുകകളിലെ സ്റ്റോക്കുകളും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമാണെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനയും നടത്തിക്കൊണ്ടിരിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ ആല്‍ഫാടോക്സിന്‍ രഹിതമാണെന്ന് ഉറപ്പുവരുത്താനുള്ള നിശ്ചിത കാലാവധിയില്‍ പരിശോധനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ ഉത്പന്നങ്ങൾ ആരോഗ്യകരമായ രീതിയിൽ ഉൽപാദിപ്പിക്കപ്പെടുന്നില്ലെങ്കിൽ, പ്രത്യേകിച്ച് നട്സ്, ധാന്യങ്ങൾ, മറ്റ് ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയില്‍ ചില ഫംഗൽ വിഷാംശങ്ങൾ ഉണ്ടാകാമെന്ന് അബുദാബി ഫുഡ് കണ്ട്രോള് അതോറിറ്റി പറഞ്ഞു.
എല്ലാ ഉത്പന്നങ്ങളും, നട്സും ധാന്യങ്ങളും വിപണയില്‍ വിതരണം ചെയ്യുന്നതിന് മുന്‍പ് അവ വിഷരഹിതമാണെന്ന് ഉറപ്പുവരുത്തും.
അടുത്തിടെയുള്ള സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ,യു.എ.ഇയിൽ ഇറക്കുമതി ചെയ്യുന്ന പിസ്റ്റാചിസ് മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി കര്‍ശന നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്നും യു.എ.ഇ നിവാസികള്‍ക്ക് അധികൃതര്‍ ഉറപ്പുനല്‍കി.
Post Your Comments