KeralaLatest News

കല്ലെറിഞ്ഞ് ലോറി ക്ലീനറെ കൊലപ്പെടുത്തിയ സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

പാലക്കാട്: വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ലോറി ഡ്രൈവറെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് ലോറി സമരാനുകൂലികളുടെ കല്ലേറില്‍ മരിച്ചത്. സംഭവത്തില്‍ കസബ പോലീസാണ് പ്രതികളെ കസ്റ്റഡയിയിലെടുത്തത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. പതിനഞ്ച് പേരടങ്ങിയ സംഘമാണ് ലോറിയ്ക്കു നേരെ കല്ലെറിഞ്ഞത്. ആക്രമണത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂരില്‍ നിന്നും ചെങ്ങന്നൂരിലേക്ക് വന്ന ലോറിയ്ക്ക് നേരെയായിരുന്നു കല്ലേറുണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Also Read : കല്ലേറില്‍ ലോറി ക്ലീനര്‍ക്ക് ദാരുണാന്ത്യം; സംഭവം വാളയാറില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button