തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഒ.രാജഗോപാല്‍ എംഎല്‍എ. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം ധൂര്‍ത്തടിക്കാനുള്ള അവകാശമായി ഫെഡറലിസത്തെ കാണരുതെന്ന് ഒ.രാജഗോപാല്‍. കേന്ദ്രം അനുവദിച്ച പണം എന്തു ചെയ്തു എന്നു ചോദിക്കാനും അറിയാനുമുള്ള അവകാശം കേന്ദ്രത്തിനുണ്ട്. പണം എന്ത് കാര്യത്തിനാണ് ചിലവഴിച്ചതെന്ന് തിരക്കുമ്പോൾ ഫെഡലറിസം അട്ടിമറിക്കുന്നെന്നു വ്യാഖ്യാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ആദ്ദേഹം പറഞ്ഞു.
ALSO READ: മുഖ്യമന്ത്രി കര്‍ക്കിടക ചികിത്സയിലാണോ? വിമർശനവുമായി ചെന്നിത്തല
പട്ടികജാതി– പട്ടികവര്‍ഗ ഫണ്ട് ഉള്‍പ്പെടെ വക മാറ്റി ചെലവിടുന്ന സംസ്ഥാനമാണു കേരളം. ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആസൂത്രണംചെയ്യാനും ആവിഷ്‌കരിക്കാനും സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ നല്‍കിയ പണം എങ്ങനെ ഉപയോഗിച്ചെന്നു തിരക്കിയാല്‍ ഫെഡറലിസം തകരുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം അദ്ദേഹത്തിനു ഫെഡറലിസം എന്തെന്ന് അറിയില്ലെന്നതിന്റെ തെളിവാണെന്നും ഒ.രാജഗോപാല്‍ കൂട്ടിച്ചേർത്തു
Post Your Comments