India

മുഖ്യമന്ത്രി കര്‍ക്കിടക ചികിത്സയി​ലാണോ? വിമർശനവുമായി ചെന്നിത്തല

ന്യൂഡല്‍ഹി: സംസ്​ഥാനത്ത്​ ഇത്രയും വലിയ പ്രളയ ദുരന്തം ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയനെ കാണാനില്ലെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ ആശ്വസിപ്പിക്കാനും പ്രളയ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ ബാധ്യതയുള്ളവരാണെന്നും മുഖ്യമന്ത്രി പ്രളയത്തെപ്പറ്റി യാതൊന്നും പറയുന്നത്​ പോലും കേൾക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്ന്​ പോയ ശേഷം അദ്ദേഹം കര്‍ക്കിടക ചികിത്സയിലാണോ എന്ന്​ സംശയിക്കുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Read also: കെ.എം മാണിയെ കുറ്റവിമുക്തനാക്കിയത് താന്‍: രമേശ്‌ ചെന്നിത്തല

ഒച്ചി​ന്റെ വേഗത്തിലാണ്​ ദുരിതശ്വാസ പ്രവര്‍ത്തനം നടക്കുന്നത്​. ദുരന്തത്തിന്​ ഇരയായവര്‍ക്ക്​ ഒരാള്‍ക്ക്​ 4,000 രൂപ വീതം നല്‍കുന്ന സംവിധാനം ഉണ്ടാകണം. ദുരന്ത നിവാരണ ഫണ്ടില്‍ അതിനുള്ള പണമുണ്ട്​. ക്യാമ്പിൽ വരാത്തവര്‍ക്ക്​ സൗജന്യ റേഷന്‍ നല്‍കണമെന്ന്​ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും നല്‍കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിങ്കളാഴ്​ച ​ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുമെന്നാണ്​ അറിയുന്നത്​. ഇതുവരെ അരി എത്തിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button