KeralaLatest News

കെ.എസ്.ആര്‍.ടി.സിയുടെ ചില്‍ ബസ് സര്‍വീസ് ഇന്നു മുതല്‍; പ്രധാന റൂട്ടുകള്‍ ഇങ്ങനെ

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ചില്‍ ബസ് സര്‍വീസ് ഇന്നു മുതല്‍. 24 മണിക്കൂറും ഒരു മണിക്കൂര്‍ ഇടവിട്ട് ആലപ്പുഴയില്‍നിന്നു തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും ചില്‍ ബസ് സര്‍വീസുണ്ടാകും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയും സംസ്ഥാനത്തിന്റെ കിഴക്കു പടിഞ്ഞാറു ഭാഗത്തും ഒരേ സമയം എ.സി ബസ് ഓടിക്കുന്നതായിരുന്നു ചില്‍ ബസ് പദ്ധത്. എന്നാല്‍ ചില്‍ ബസ് പരീക്ഷണാടിസ്ഥാനത്തില്‍ ഓടിത്തുടങ്ങുന്നതിനാല്‍ തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും മാത്രമാണ് ഇന്ന് സര്‍വീസുണ്ടാവുക.

ഓഗസ്റ്റ് ഒന്ന് മുതലാണ് ചില്‍ ബസ് സര്‍വീസ് ഔദ്യോഗികമായി തുടങ്ങുന്നത്. ആലപ്പുഴ തിരുവനന്തപുരം 4:35 മണിക്കൂറും ,ആലപ്പുഴ എറണാകുളം 1:30 മണിക്കൂറുമാണ് പ്രതീക്ഷിക്കുന്ന യാത്രാസമയം. എറണാകുളം,തിരുവനന്തപുരം, കോഴിക്കോട് എന്നീ ഹബ്ബുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ചില്‍ ബസ് സര്‍വീസ് ഉടന്‍ ആരംഭിക്കും. ആലപ്പുഴ -എറണാകുളം ടിക്കറ്റ് നിരക്ക് 117 രൂപയും ആലപ്പുഴ തിരുവനന്തപുരം 263 രൂപയുമാണ്. കെ.എസ്.ആര്‍.ടി.സിയുടെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം.

Also Read :ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപ്ലവത്തിന് തുടക്കം : ആദ്യ ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു

ഓഗസ്റ്റ് മുതല്‍ രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളൊരുക്കിയാണ് റൂട്ടുകള്‍ ക്രമീകരിച്ചിരിക്കുന്നത്. എസി ലോ ഫ്‌ളോര്‍ ബസുകള്‍ അതും ഒരു മണിക്കൂര്‍ ഇടവിട്ട്, ചുരുങ്ങിയ ചിലവില്‍ സൗകര്യപ്രദമായ യാത്രക്കാണ് കെ എസ് ആര്‍ ടി സി അവസരമൊരുക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ആലപ്പുഴ വഴിയും കോട്ടയം വഴിയും സര്‍വീസ് ആരംഭിക്കും.

രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന സര്‍വീസ് ആലപ്പുഴ വഴിയും അഞ്ചരയ്ക്ക് ആരംഭിക്കുന്ന സര്‍വീസ് കോട്ടയം വഴിയുമായിരിക്കും. പിന്നീട് ഓരോ മണിക്കൂര്‍ ഇടവിട്ട് സര്‍വീസുണ്ടാകും. രാത്രി പത്ത് മണിക്ക് ശേഷം രണ്ടുമണിക്കൂര്‍ ഇടവിട്ടാണ് ബസ് ഓടിക്കുക. എറണാകുളത്ത് നിന്ന് തിരിച്ചും എറണാകുളം- കോഴിക്കോട് റൂട്ടിലും ഇതു പോലെ സര്‍വ്വീസ് ഉണ്ടായിരിക്കും. കോഴിക്കോട് നിന്ന് കാസര്‍കോട്ടേയ്ക്കും പാലക്കാട്ടേക്കും രണ്ട് മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തും. എറണാകുളത്ത് നിന്ന് മൂന്നാര്‍, കുമളി, തൊടുപുഴ എന്നിവടങ്ങളിലേക്കും തിരുവനന്തപുരം- പത്തനംതിട്ട റൂട്ടിലും ബസുകളോടിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button