മുസാഫര്‍പൂര്‍: സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ 21 പെണ്‍കുട്ടികളെ രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ജീവനക്കാരും ചേർന്ന് പീഡനത്തിനിരയാക്കി. ഇതിൽ 20 പെണ്‍കുട്ടികൾ പ്രായപൂര്‍ത്തിയാകാത്തവരാണ്. ബലാത്സംഗത്തിന് വഴങ്ങാതിരുന്ന ഒരു പെണ്‍കുട്ടിയെ സ്റ്റാഫുകള്‍ ചേര്‍ന്ന് കൊന്നു കുഴിച്ചുമൂടിയതായും വിവരമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 21 പെണ്‍കുട്ടികൾ പീഡനത്തിനിരയായതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കൂട്ടബലാത്സംഗം പുറത്തുവന്നതോടെ പെൺകുട്ടികളെ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ALSO READ: അഗതിമന്ദിരത്തില്‍ തുടര്‍ച്ചയായി നടക്കുന്ന മരണത്തിന് പിന്നില്‍ അവയവ കച്ചവടമോ ?
ഇത്തരം സ്ഥാപനങ്ങളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തണമെന്ന് സര്‍ക്കാര്‍ എല്ലാ ജില്ലാ മജിസ്ട്രേറ്റ് മാരോടും പറഞ്ഞു. അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 40 പെണ്‍കുട്ടികളെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വര്‍ഷങ്ങളായി ഉപയോഗിക്കുകയായിരുന്നെന്നു മാര്‍ച്ചില്‍ തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പലരെയും ഗര്‍ഭഛിദ്രത്തിനു വിധേയമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാൽ അന്ന് സംഭവത്തെ വേണ്ട ഗൗരവത്തോടെ ആരും കണ്ടിരുന്നില്ല.
Post Your Comments