ദുബായ്: ദുബായിൽ കാർ രജിസ്‌ട്രേഷൻ കാർഡിന് ഇനി ആജീവനാന്ത സാധുത. വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ഇ-രജിസ്‌ട്രേഷൻ പെർമിറ്റിന് ആജീവനാന്ത സാധുതയുണ്ടാകും. ദുബായ് മോട്ടോർ വാഹന വിഭാഗം ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് ഒന്ന് മുതലാകും പുതിയ നിയമം നടപ്പിലാകുക.
ALSO READ: ദുബായിൽ മയക്കുമരുന്ന് ഉപയോഗിച്ച യുവതി മരിച്ചു; മൃതദേഹം ഒളിപ്പിച്ച ആൾക്കെതിരെ കേസ്
രജിസ്‌ട്രേഷൻ കാർഡിന് ആജീവനാന്ത സാധുതയുണ്ടെങ്കിലും ഇൻസ്‌പെക്ഷൻ കഴിഞ്ഞ ശേഷം ഇ-രജിസ്‌ട്രേഷൻ കൃത്യമായി പുതുക്കേണ്ടതുണ്ട്. പദ്ധതിയുടെ ആദ്യഘട്ടം ജനുവരിയിൽ തന്നെ ആരംഭിച്ചിരുന്നു. ഇതിലൂടെ സർക്കാർ വാഹനങ്ങൾ, വാടക കാറുകൾ, ടാക്സി കാറുകൾ തുടങ്ങിയവയ്ക്ക് ആജീവനാന്ത സാധുതയുള്ള രജിസ്‌ട്രേഷൻ കാർഡുകൾ ലഭിച്ചിരുന്നു.
Post Your Comments