പത്തനംതിട്ട: പത്തനംതിട്ട സ്വദേശിനി ലില്ലിയുടെ മരണം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരി ലിസമ്മ രംഗത്ത്. താൻ നടത്തിയ കുമ്പസാര രഹസ്യം വൈദീകൻ മറ്റൊരു സ്ത്രീയോട് വെളിപ്പെടുത്തിയതിനാൽ ആണ് ലില്ലി ആത്മഹത്യ ചെയ്തതെന്നാണ് സഹോദരി പറയുന്നത്. കുമ്പസാര രഹസ്യം പുറത്തു വന്നതോടെ അപമാനിതയാകുകയും ലില്ലി ആത്മഹത്യ ചെയ്യുകയുമായിരുന്നു.
തന്റെ ആത്മഹത്യാ കുറിപ്പിൽ ഇവർ ഇത് എഴുതി വെക്കുകയും ചെയ്തിരുന്നു. വൈദീകൻ രഹസ്യം വെളിപ്പെടുത്തിയ സ്ത്രീ ഇത് മറ്റുള്ളവരോട് പറയുകയും നാട്ടിൽ ഇത് പരസ്യമാകുകയും ചെയ്തതാണ് ലില്ലിക്ക് അപമാനമായത്. ഇതോടെ വൈദീകനെതിരെ കത്തെഴുതി വെച്ച ലില്ലി 2015 ഒക്‌ടോബറിൽ ജീവനൊടുക്കുകയായിരുന്നു.
‘എന്റെ മരണത്തിന് കാരണം അച്ചനും കുമ്പസാര രഹസ്യം പുറത്തുവിട്ട സ്ത്രീയുമാണ്. അവര്‍ എന്നെ അപമാനിച്ചു. പള്ളിയില്‍ ഈ അച്ചന്‍ വന്നതിന് ശേഷമാണ് ഇത്രയും പ്രശ്‌നങ്ങളുണ്ടായത്. അതുകൊണ്ട് അച്ചനെ അറസ്റ്റ് ചെയ്യണം.’ ഇതായിരുന്നു കത്തിൽ ഉണ്ടായിരുന്നത് എന്നും ലിസമ്മ പറയുന്നു.
Post Your Comments