ദുബായ്: കിടപ്പിലായ രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്ട്രേക്ച്ചര്‍ സംവിധാനമുള്ള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. അഞ്ചിരട്ടി വര്‍ധനവാണ് ടിക്കറ്റ് നിരക്കില്‍ വരുത്തിയിരിക്കുന്നത്. പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ഇതോടെ ഒരു രോഗിക്ക് ദുബായില്‍ നിന്നും കൊച്ചിയില്‍ എത്താന്‍ നാലര ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക്.
READ ALSO: എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി
ഇക്കണോമിക് ക്ലാസിലെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സായ വൈക്ലാസിലേക്ക് സ്ട്രെച്ചര്‍ ടിക്കറ്റ് മാറ്റിയാണ് രോഗികളായ യാത്രക്കാര്‍ക്ക് ഇരുട്ടടിയായത്. ജൂലൈ 20 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഇക്കണോമിക് ക്ലാസിലെ സബ് ക്ലാസായ കെ ക്ലാസിലായിരുന്നു നേരത്തെ കിടപ്പിലായ രോഗികളെ കൊണ്ടുപോകാനുള്ള സ്ട്രച്ചര്‍ ടിക്കറ്റ് നല്‍കിയിരുന്നത്.
Post Your Comments