കൊച്ചി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ പോലെയുള്ള നേതൃപാടവവും കാര്യപ്രാപ്തിയും തെളിയിച്ച ഒരാളെ സര്‍വകക്ഷി സംഘത്തില്‍ നിന്നും ഒഴിവാക്കിയ നടപടിയെ ഹിമാലയന്‍ വിഡ്ഢിത്തം എന്നേ വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Read also: ശ്യാമപ്രസാദിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രന്‍
ഇനിയെങ്കിലും പരാതി പറയല്‍ എന്ന സ്ഥിരം കലാപരിപാടി അവസാനിപ്പിച്ചു ദീര്‍ഘദൃഷ്ടിയോടെയും പക്വതയോടെയുമുള്ള ആസൂത്രണത്തിനും ധനവിനിയോഗത്തിനും ആണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
Post Your Comments