തിരുവനന്തപുരം : മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍മാര്‍. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുമാണ് നാളെ അവധി.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല, അടൂര്‍ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചത്.
കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുന്‍സിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, പായിപ്പാട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകൾക്കു നാളെ അവധി ആയിരിക്കും.
Also read : വിദ്യാര്‍ത്ഥിയുടെ മുടി വെട്ടി ശിക്ഷ നടപ്പാക്കി; ടീച്ചറിന് സസ്പെൻഷൻ
Post Your Comments