Latest NewsKerala

ഹരീഷിന്റെ ‘മീശ’ പ്രസിദ്ധീകരിക്കാന്‍ തയ്യാറായി പ്രമുഖ വാരിക

കൊച്ചി•ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും പിന്‍വലിച്ച എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് സമകാലിക മലയാളം വരിക.

എസ്. ഹരീഷിന്റെ നോവല്‍ മീശ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ സമകാലിക മലയാളം വാരിക തയ്യാറാണ്. എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാകില്ല. എഴുത്തുകാരനുനേരെ ഉയരുന്ന ഭീഷണിയില്‍ ഛേദിക്കപ്പെടുന്നത് വായനക്കാരുടെ ശിരസ്സുകള്‍തന്നെയാണ്. ഇപ്പോള്‍ മുട്ടുമടക്കിയാല്‍ നാളെ നമ്മള്‍ മുട്ടിലിഴയേണ്ടിവരും. ഹരീഷിനും കുടുംബാംഗങ്ങള്‍ക്കും നേരെയുള്ള സംഘപരിവാര്‍ ഭീഷണിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പത്രാധിപ സമിതി പ്രസ്താവനയില്‍ പറഞ്ഞു.

എഴുത്തുകാരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സംരക്ഷകരായി വായനക്കാരും സാംസ്‌കാരികലോകവും പ്രസിദ്ധീകരണശാലകളും അണിനിരക്കേണ്ട കെട്ടകാലമാണിത്. എസ്.ഹരീഷിന് സമകാലിക മലയാളം വാരികയുടെ പൂര്‍ണപിന്തുണ അറിയിക്കുന്നു.

‘ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ ഉടമകളായ എക്സ്പ്രസ് പബ്ലിക്കേഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് സമകാലിക മലയാളം വാരിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button