തിരുവനന്തപുരം: ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ വഴി വല്യതോതിൽ ചാരായ വാറ്റുപകരണങ്ങൾ വിറ്റുപോകുന്നുണ്ടെന്നറിഞ്ഞ എക്‌സൈസ് കമ്മീഷണര്‍ ഇവ ഓര്‍ഡര്‍ ചെയ്തു വരുത്തി. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗാണ് ഉറപ്പ് വരുത്താനായി ഇവ ഓൺലൈൻ സൈറ്റിലൂടെ ഓർഡർ ചെയ്ത വരുത്തിയത്. ഉറപ്പ് വരുത്തിയ വ്യാപാര സൈറ്റുകളുടെ മേധാവികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരംഭിച്ചതിന് പിന്നാലെ സൈറ്റില്‍ നിന്നു ഉല്പന്നങ്ങൾ പിന്‍വലിച്ചു.
Also Read: ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തിൽ
ഇന്ത്യയിലെ മുന്‍നിര ഓൺലൈൻ വ്യാപാര സൈറ്റുകളാണ് വാറ്റുപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി വിറ്റഴിച്ചത്. വ്യാപാര സൈറ്റുകളില്‍ ലിക്കര്‍ മാനുഫാക്ച്ചറിങ് യൂണിറ്റ് എന്നു ടൈപ്പു ചെയ്താല്‍ ഉപകരണങ്ങള്‍ ലഭ്യമാകും. ഇതു സംബന്ധിച്ചു നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഋഷിരാജ് സിങ്ങ് ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിച്ചത്.
Post Your Comments